മലയാളി ഹാജി മക്കയിൽ നിര്യാതനായി

മക്ക- ഭാര്യാ സമേതം ഹജിന് എത്തിയ റിട്ട. പ്രധാനാധ്യാപകൻ നാട്ടിലേക്ക് മടങ്ങാനിരിക്കെ നിര്യാതനായി. ഇരിങ്ങാട്ടിരി ആലത്തൂരിലെ പരേതനായ തോണിക്കരകുഞ്ഞാൻ ഹാജിയുടെ മകൻ ഹംസ(58)യാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. 
നെഞ്ചു വേദനയെ തുടർന്ന് രണ്ട് ദിവസമായി മക്കയിലെ അൽനൂർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരുവാരകുണ്ടിലെ വിവിധ പ്രൈമറി സ്‌കൂളുകളിൽ പ്രധാനാധ്യാപകനായിരുന്ന ഹംസ മുടിക്കോട് ജി.എൽ.പി സ്‌കൂളിൽ നിന്ന് രണ്ട് വർഷം മുമ്പാണ് വിരമിച്ചത്. മൃതദേഹം മക്കയിൽ ഖബറടക്കി. 
ഭാര്യ: റുഖിയ. മക്കൾ: ഡോ.മുഹമ്മദ് റഷാദ് (എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രി, പെരിന്തൽമണ്ണ), മുഹമ്മദ് റാഷിദ്, മുഹമ്മദ് റിൻഷാദ്. മരുമകൾ: ഡോ.മുബീന (സി.എച്ച്.സി മേലാറ്റൂർ).


 

Latest News