ഇസ്ലാമാബാദ്- പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് അധികാരമേറ്റു. പ്രസിഡന്റ് ആരിഫ് ആല്‍വി ഷഹബാസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 72കാരനായ ഷഹബാസ് രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്.
മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്, പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി മറിയം നവാസ്, പി. എം. എല്‍- എന്‍ പ്രവര്‍ത്തകര്‍, സിന്ധ് മുഖ്യമന്ത്രി മുരാഡ് അലി ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.