സഞ്ജു സാംസണിന്റെ പരിശീലന ക്യാമ്പ് സമാപിച്ചു

പെരിന്തല്‍മണ്ണ - ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ജോളീ റോവേഴ്‌സ് പെരിന്തല്‍മണ്ണ ഒരുക്കിയ രണ്ടു ദിവസത്തെ പരിശീലന ക്യാമ്പ് സമാപിച്ചു. ടീം ഓഫീഷ്യലുകളും നെറ്റ് ബൗളേഴ്‌സും പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ പരിശീലന സൗകര്യങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗത്തു നിന്നുള്ള ജൂണിയര്‍ താരങ്ങളും തൃശൂര്‍ ലൂംഗ്‌സ് ക്രിക്കറ്റ് അക്കാഡമിയിലെ 45  കുട്ടികളും ആരാധകരും പരിശീലനം കാണാന്‍ എത്തിയിരുന്നു.

 

 

Latest News