Sorry, you need to enable JavaScript to visit this website.

49 ഗ്രാം എം.ഡി.എം.എയുമായി പതിനെട്ടുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട് - നഗരത്തില്‍ 49 ഗ്രാം എം.ഡി.എം.എയുമായി പതിനെട്ടുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. മെഡിക്കല്‍ കോളജ് പോലീസും നാര്‍കോട്ടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്. നല്ലളം സ്വദേശി ഷംജാദ്, കര്‍ണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവര്‍. കര്‍ണാടകയില്‍ ജോലി ചെയ്യുന്ന ജംഷാദ് എം.ഡി.എം.എ കര്‍ണാടകയില്‍നിന്ന് കോഴിക്കോടെത്തിച്ച് ചില്ലറ വില്‍പന നടത്തുന്നതാണ്  രീതി. ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു വില്‍പന.

 

Latest News