ദോഹ - മാപ്പിള തെയ്യം പ്രമേയമാക്കി മുതിർന്ന മാധ്യമ പ്രവർത്തകൻ അഷറഫ് തൂണേരി സംവിധാനം ചെയ്ത മുക്രി വിത്ത് ചാമുണ്ഡി ഡോക്യുമെന്ററിയുടെ പ്രദർശനം ദോഹയിൽ നാളെ (തിങ്കൾ) നടക്കും. ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദർശനം മാർച്ച് ഐ.സി.സി മുംബൈ ഹാളിൽ വൈകുന്നേരം 7:30നാണ് നടക്കുക.
പ്രദർശനചടങ്ങിൽ ഖത്തറിലെ സാമൂഹ്യ സംസ്ക്കാരിക പ്രമുഖർ പങ്കെടുക്കും. ഐ സി സി പ്രസിഡന്റ് എ. പി മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രദർശന ശേഷം സംവിധായകൻ അഷറഫ് തൂണേരി പ്രേക്ഷക സദസ്സുമായി സംവദിക്കും.
വടക്കേ മലബാറിലെ മാപ്പിള തെയ്യം പ്രമേയമാക്കി പുറത്തിറങ്ങിയ ആദ്യ ഇംഗ്ലീഷ് ഡോക്യുമെന്ററിയാണ് മുക്രി വിത്ത് ചാമുണ്ഡി ദി സാഗ ഓഫ് ഹാര്‍മണി ഇന്‍ തെയ്യം ആര്‍ട്ട്. 2023 നവംബറില്‍ തിരുവനന്തപുരത്ത് നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തക മേളയില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ശശി തരൂര്‍ എം പി എന്നിവര്‍ പ്രകാശനം ചെയ്ത ഡോക്യുമെന്ററി കേരളത്തിലെ സര്‍വകലാശാലകളിലും കോളേജുകളിലും പൊതുപരിപാടികളിലും പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു.
ഡൽഹി യൂണിവേഴ്സിറ്റി അസി: പ്രൊഫസർ അബ്ദുല്ല ഹമീദ്, മാധ്യമപ്രവർത്തകനായ മുജീബ് റഹ്മാൻ കരിയാടൻ എന്നിവർ ചേർന്നാണ് ഡോക്യുമെന്ററിയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത്. ഡോക്യുമെന്ററിയു
തെയ്യമെന്ന അനുഷ്ടാനം ഉത്തരമലബാറിൽ രൂപപ്പെടുത്തിയിട്ടുള്ള ജനകീയമായ നവോത്ഥാനത്തെ പരിചയപെടുത്തുകയും സൗഹാർദ്ദത്തിന്റെ സാംസ്കാരികമായ പ്രാധാന്യം അടയാളപെടുത്തുകയും ചെയ്യുന്ന ഡോക്യുമെന്ററി വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാങ്കേതിക തികവോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ദോ