തിരുവനന്തപുരം- ഡി.വൈ.എഫ്.ഐ ജില്ലാ നേതാവായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ കുറ്റാരോപിതനായ ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം പലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്് അംഗവുമായി പി.കെ ശശിക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സ്ത്രീകള്‍ക്കെതിരായ പരാതി ആയതിനാല്‍ ശക്തമായ നടപടി ഉണ്ടാകും. പരാതി വിശദമായി പഠിച്ച ശേഷം വേണം നടപടികള്‍ സ്വീകരിക്കാനെന്നും വി.എസ് പറഞ്ഞു.