Sorry, you need to enable JavaScript to visit this website.

വരും വര്‍ഷങ്ങളില്‍ തന്നെ കോഴിക്കോട് ഇന്ത്യയുടെ ഐ.ടി. ഹബ്ബാകുമെന്ന് മേയര്‍

കോഴിക്കോട് - ഇന്ത്യന്‍   വിവര സാങ്കേതിക വിദ്യാ ഭൂപടത്തില്‍ വരുംകാലത്ത് കോഴിക്കോടെന്ന പട്ടണവും ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്നടയാളപ്പെടുത്തിക്കൊണ്ട്, മൂന്നു ദിവസമായി കോഴിക്കോട് സ്വപ്നനഗരിയിലെ ട്രെയ്ഡ് സെന്ററില്‍ നടന്ന കെ ടി എക്‌സ് കേരള ടെക്‌നോളജി എക്‌സ്‌പോക്ക് ഉജ്ജ്വല  സമാപനം.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജപ്പാന്‍ , യു.കെ കൂടാതെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു മുള്ള പ്രാസംഗികരും പ്രതിനിധികളുമടക്കം മൂന്നു ദിവസം ഇവിടെ സമ്മേളിച്ച് വിവര സാങ്കേതിക വിദ്യാരംഗത്തെ  ഏറ്റവും നൂതനമായ  മാറ്റങ്ങളെക്കുറിച്ചും എങ്ങനെ ഏറെ അനുകൂല സാഹചര്യങ്ങളുള്ള മലബാറിനെ ഐ.ടി രംഗത്തിന്റെ പ്രധാന കേന്ദ്രമായി മാറ്റാമെന്നതിക്കുറിച്ചും വ്യക്തമായ ഒരു രൂപരേഖയും കാഴ്ചപ്പാടോടും കൂടിയാണ് കെ.ടി. എക്‌സില്‍ നിന്ന് ആയിരക്കണക്കിന് പ്രതിനിധികള്‍ 2025 എപ്പിസോഡില്‍ കാണാമെന്ന പ്രതീക്ഷയോടെ പിന്‍ വാങ്ങിയത്.
മൂന്നു ദിവസം മൂന്നു സ്‌റ്റേജുകളിലായി വിവിധ സെഷനുകളില്‍ 65 ഓളം പ്രാസംഗികര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. 6000 ത്തോളം പേര്‍ പ്രതിനിധികളായി വിവിധ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തു. ഒന്‍പതിനായിരത്തോളം പേര്‍ കാണികളുമായി എത്തി. രണ്ട് എം.ഒ. യുകള്‍ ഒപ്പിട്ടു.
സമാപന സമ്മേളനം കോഴിക്കോട്  കേര്‍പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് ആണ്  ഉദ്ഘാടനം  ചെയ്തത്.  വര്‍ഷങ്ങള്‍ക്കകം തന്നെ കോഴിക്കോട് ഇന്ത്യ  യുടെ ഐ.ടി ഹബ്ബ് ആയി മാറുമെന്ന് അവര്‍ പറഞ്ഞു. മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ നഗരങ്ങളെ മറികടന്ന് കേഴിക്കോട്  മുന്നേറും. അതിന് അനുകൂലമായ എല്ലാ സാഹചര്യങ്ങളും ഇവിടെ ഉണ്ട്.   
മേളയില്‍ 6000ല്‍ അധികം പേര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും 9000ത്തോളം പേര്‍ മേള കാണാനെത്തിയെന്നതും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ഇതെല്ലാം കാണുമ്പോള്‍ കോര്‍പറേഷന്റെ
ഉത്തരാവനദിത്തം കൂടുകയാണ്. അടുത്ത വര്‍ഷം ഇതിലും കൂടുതല്‍ പേര്‍ മേളക്കെത്തു
മെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.  അടുത്ത വര്‍ഷം മേള നടക്കുമ്പോള്‍  മേളക്കെത്തുന്നവരെ സരോവരം ബയോ പാര്‍ക്കിലേക്ക്  കൂടി  ആകര്‍ഷിക്കുന്ന രീതിയില്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണം..  പാര്‍ക്കിലെ ഓപ്പണ്‍ സ്‌റ്റേജ് അടക്കം പ്രയോജനപ്പെടുത്തുന്ന രീതിയില്‍ വേദി മാറ്റണം.   ഇപ്പോള്‍  നഗരത്തില്‍ രണ്ട് ഐ.ടി പാര്‍ക്കുകളാണ് ഉള്ളത്. അത് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്.  ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിനോദോപാധികള്‍ക്കുള്ള സൗകര്യം  നല്കല്‍ കോര്‍പറേഷന്റെ  ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കുന്നു. പല ഇഡക്‌സുകളിലും  രാജ്യം  പിറകോട്ടു പോവുമ്പോഴും കേരളത്തെയും   പ്രത്യേകിച്ച്  കോഴിക്കോട് നഗരത്തേയും ബാധിക്കുന്നില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.  ചടങ്ങില്‍ മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് വൈ. പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത് അധ്യക്ഷത വഹിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എം. മെഹ്ബൂബ്, കാഫിറ്റ് സെക്രട്ടറി അഖില്‍ കൃഷ്ണ, കാലിക്കറ്റ് ഇനോവേഷന്‍ ആന്റ് ടെക്‌നോളജി ഇനീഷ്യേറ്റീവ് ചെയര്‍മാന്‍
അജയന്‍. കെ. അനാട്ട്, സെക്രട്ടറി അനില്‍ ബാലന്‍,  എന്നിവര്‍ സന്നിഹിതരായിരുന്നു. കാലിക്കറ്റ് ഇനോവേഷന്‍ ആന്റ് ടെക്‌നോളജി ഇനീഷ്യേറ്റീവ് വൈസ് ചെയര്‍മാന്‍ അരുണ്‍ കുമാര്‍ സ്വാഗതവും കാഫിറ്റ് പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
സമാപന ദിനമായ ഇന്നലെ നാംസ്‌കോ ദേശീയ ചെയര്‍മാന്‍ രാജേഷ് നമ്പ്യാര്‍,
സഊദി കോണ്‍സുലേറ്റ് ഹെഡ് യാസര്‍ മുബാറക്ക്  അല്‍ യാമി എന്നിവരടക്കം പ്രമുഖ അതിഥികളും എത്തിയിരുന്നു.

 

Latest News