ഗാസയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഇങ്ങനെ:
-മുമ്പ് 'സുരക്ഷിതം' എന്ന് വിശേഷിപ്പിച്ച താല്‍ അസ്‌സുല്‍ത്താനിലെ റഫയിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ താമസിക്കുന്ന ടെന്റുകളില്‍ ഇസ്രായില്‍ വ്യോമാക്രമണം. കുറഞ്ഞത് 11 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
-മൂന്ന് സി130 വിമാനങ്ങള്‍ ഏകദേശം 35,000 പാക്കറ്റ് ഭക്ഷണം ഗാസയില്‍ എയര്‍ഡ്രോപ്പ് ചെയ്തു.
-ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായില്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കന്‍ ഇസ്രായിലിലെ അറബ് പട്ടണമായ കാഫ്ര്‍ കാനയില്‍ ആയിരങ്ങള്‍ മാര്‍ച്ച് ചെയ്തു.
-തങ്ങളുടെ പ്രിയപ്പെട്ടവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിനായി ഗാസയിലെ ഇസ്രായിലി ബന്ദികളുടെ ബന്ധുക്കളുടെ നേതൃത്വത്തില്‍ ഇസ്രായേലി ജനക്കൂട്ടം ജറുസലേമിലേക്ക് മാര്‍ച്ച് ചെയ്യുന്നു.
-ജറുസലേമിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുത്ത ഇസ്രായില്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ്, ഇസ്രായിലി തടവുകാരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ വേണ്ടത്ര ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി.
-വ്യാഴാഴ്ച 115 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയിലിന്റേതാണെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെലിന്റെ ഓഫീസ് ആവശ്യപ്പെട്ടു.