Sorry, you need to enable JavaScript to visit this website.

ഐ.ടി.ഐകളില്‍ പാരമ്പര്യ കോഴ്‌സുകള്‍ക്കും പ്രാധാന്യം നല്‍കും: മന്ത്രി കെ. രാധാകൃഷ്ണന്‍

മലപ്പുറം- ഐ.ടി.ഐകളില്‍ ഭൗതിക സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തി ആധുനിക കോഴ്‌സുകള്‍ക്കൊപ്പം പാരമ്പര്യ കോഴ്‌സുകള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍. പഠനത്തോടൊപ്പം തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്ന രീതിയിലാണ് ഐ.ടി.ഐകളിലെ പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊന്നാനി ഐ.ടി.ഐ യുടെ കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആനുകൂല്യങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം നല്‍കി ഓരോ മനുഷ്യനെയും സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2.19 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പൊന്നാനി ഐ.ടി.ഐ യുടെ കെട്ടിടത്തിനോടൊപ്പം 3.10 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കണ്ണൂര്‍ മാടായി ഐ.ടി.ഐ യുടെ ' കെട്ടിടോദ്ഘാടനവും ഓണ്‍ലൈനായി മന്ത്രി നിര്‍വ്വഹിച്ചു. ശിലാഫലക അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു.
ഇഴുവത്തിരുത്തി ഐ.ടി.ഐയില്‍ നടന്ന ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍ എ അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം,വൈസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാര്‍, ഒ. ഒ. ഷംസു, രജീഷ് ഊപ്പാല,  ടി. മുഹമ്മദ് ബഷീര്‍, നഗരസഭാ പ്രതിനിധികള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മണികണ്ഠന്‍, പൊന്നാനി നഗരസഭാ പട്ടിക വികസന ഓഫീസര്‍ റിയാസ്, ഐ.ടി.ഐ പ്രിന്‍സിപ്പല്‍ എ.പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest News