Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇരുപതാം വാര്‍ഷികാഘോഷ നിറവില്‍ ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീക്കു തുടക്കം

ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എത്തിയപ്പോള്‍.

മനാമ- ബഹ്‌റൈനില്‍ ഇത്തവണത്തെ ഫോര്‍മുലാ വണ്‍ ഗ്രാന്റ്പ്രീക്ക് തുടക്കമായി. ഫോര്‍മുല വണ്‍ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകത്തിലെ കായിക പ്രേമികളെ മുഴുവന്‍ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്കാകര്‍ഷിച്ചുകൊണ്ട് ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ 2024 വ്യത്യസ്തവും വൈവിധ്യവുമായ പരിപാടികളോടെയാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. '20 ഇയേഴ്സ് ഓഫ് എ മോഡേണ്‍ ക്ലാസിക്' എന്ന തലക്കെട്ടില്‍ ചരിത്രസ്മരണകള്‍ നിലനിര്‍ത്തി വിനോദവും സാഹസികതയും ഉള്‍പ്പെടുത്തി കായിക വിനോദത്തെ അടയാളപ്പെടുത്താനാണ് സര്‍ക്യൂട്ട് ശ്രമിക്കുന്നത്. ഗ്രാന്‍ഡ് പ്രിയോടനുബന്ധിച്ച് സ്റ്റേജ് ഷോകള്‍, കാര്‍ണിവല്‍ റൈഡുകള്‍ തുടങ്ങി നിിരവധി വിനോദപരിപാടികളുമുണ്ട്. ഇത്തവണയും ലോകപ്രശസ്തരായ കലാകാരന്മാരുടെ സംഗീതപരിപാടി പ്രധാന ആകര്‍ഷണമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ പരിപാടികളാണ് അരങ്ങേറുന്നത്. നിരവധി വിഖ്യാത എന്റര്‍ടെയ്നര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. നിക്കലോഡിയന്‍ റോക്ക്‌സ് എന്ന തലക്കെട്ടില്‍ സ്റ്റേജ് ഷോയും നടക്കും. കാര്‍ണിവല്‍ റൈഡുകളില്‍ ഭീമാകാരമായ ഫെറിസ് വീല്‍ ഉള്‍പ്പെടെയുണ്ടാകും
അഞ്ചു ഭൂഖണ്ഠങ്ങളിലെ 33 രാജ്യങ്ങളില്‍നിന്നുള്ള ഡ്രൈവര്‍മാര്‍ പങ്കെടുക്കുന്ന ഫോര്‍മുലാ വണ്‍ ഗ്രാന്റ്പ്രീ ബഹ്‌റൈന് അക്ഷരാര്‍ത്ഥത്തില്‍ ഒരു പൊന്‍തൂവല്‍ തന്നെയാണ്. സുരക്ഷയുടെ ഭാഗമായി സര്‍ക്യൂട്ടിലേക്കുള്ള റോഡുകളില്‍ നിയമപാലകരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് സര്‍വീസിലെ ആയിരത്തോളം ജീവനക്കാര്‍ രാപകലില്ലാതെ വിമാനത്താവളത്തില്‍ ഫോര്‍മുലാ വണ്ണിനെത്തുന്നവരെ സ്വീകരിക്കും. റാലി വീക്ഷിക്കാനെത്തുന്നവര്‍ക്കു എളുപ്പത്തില്‍ ഇമ്മിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ത്രിദിന ഗ്രാന്റ് പ്രീക്ക ഇന്നു തിരശ്ശീല വീഴും. 

Tags

Latest News