കല്പറ്റ-പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്. 19 പേര്‍ക്ക് മൂന്ന് വര്‍ഷവും 12 പേര്‍ക്കു ഒരു വര്‍ഷവുമാണ് വിലക്ക്. വെള്ളിയാഴ്ച യൂനിവേഴ്സിറ്റി സെന്ററില്‍ ചേര്‍ന്ന ആന്റി റാഗിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു ഇത്രയും പേര്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനം. സിദ്ധാര്ത്ഥന് റാഗിംഗിനും മര്‍ദനത്തിനും അധിക്ഷേപത്തിനും ഇരയായതിനെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന ആരോപണം അന്വേഷിച്ച ആന്റി റാഗിംഗ് സ്ക്വാഡ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്ന് തെളിവെടുത്തിരുന്നു. വിലക്ക് ബാധകമായവര്‍ക്ക് കാലാവധി കഴിയുംവരെ അംഗീകൃത സ്ഥാനപനങ്ങളില്‍ പഠിക്കാനാകില്ല.