Sorry, you need to enable JavaScript to visit this website.

ദുബയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പറന്ന എമിറേറ്റ്‌സ് വിമാനത്തിലെ 10 യാത്രക്കാര്‍ക്ക് രോഗബാധ

ന്യൂയോര്‍ക്ക്- ദുബയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കു പറന്ന എമിറേറ്റ്‌സ് വിമാനത്തിലെ 10 യാത്രക്കാര്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് വിമാനം പൂര്‍ണമായും അണുനിവാരണം നടത്തി. ഇന്ത്യന്‍ സമയം ബുധനാഴ്ച വൈകുന്നേരം അഞ്ഞൂറോളം യാത്രക്കാരുമായി  ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ എമിറേറ്റ്‌സ് ഇകെ 203 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരേയും വൈദ്യ പരിശോധന നടത്തി അണുനിവാരണം നടത്തിയ ശേഷമാണ് പുറത്തിറക്കിയത്. വിമാനം ന്യൂയോര്‍ക്കില്‍ ഇറങ്ങിയ ഉടന്‍ ഡോക്ടര്‍മാരുടേയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ വന്‍ സന്നാഹം എമിറേറ്റ്‌സ് വിമാനത്തേയും യാത്രക്കാരേയും വിശദ പരിശോധന നടത്തി. രോഗബാധിതരായ മൂന്ന് യാത്രക്കാരേയും ഏഴ് വിമാന ജീവനക്കാരേയും കൂടുതല്‍ വൈദ്യ സഹായ ശ്രദ്ധ നല്‍കുന്നതിനു ആശുപത്രിയിലേക്കു മാറ്റി. ബാക്കിയുള്ള മുഴുവന്‍ യാത്രക്കാരേയും പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പു വരുത്തിയാണ് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചത്. ഇവര്‍ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. 

നേരത്തെ നൂറോളം യാത്രക്കാര്‍ക്ക് രോഗബാധയേറ്റതായി റിപോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് വന്‍ സന്നാഹമാണ് ഒരുക്കിയിരുന്നത്. എന്നാല്‍ 10 പേര്‍ക്ക് മാത്രമെ രോഗബാധ ഉണ്ടായിട്ടുള്ളൂവെന്ന് എമിറേറ്റ്‌സ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലിറങ്ങിയ വിമാനത്തെ ആംബുലന്‍സുകളും മറ്റു വൈദ്യ സഹായ സജ്ജീകരണങ്ങളുള്ള വാഹനങ്ങളും പൊതിഞ്ഞു. യുഎസ് പോര്‍ട് അതോറിറ്റി പോലീസ്, സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് യാത്രക്കാരുടെ പരിശോധനയും അണുനിവാരണവും നടത്തിയത്.

Latest News