മലപ്പുറം - തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ കുട്ടിയുടെ അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. കുട്ടിയുടെ അമ്മ തമിഴ്നാട് കടലൂര്‍ സ്വദേശി ശ്രീപ്രിയയാണ് പോലീസിന് മൊഴി നല്‍കിയത്. ശ്രീപ്രിയ, കാമുകന് ജയസൂര്യന്‍ ബന്ധുക്കള്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നു മാസം മുമ്പാണ് കുഞ്ഞിനെ കൊന്നതെന്നാണ് പോലീസ് നിഗമനം. യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. സംഭവത്തില്‍ പ്രതികളെ തിരൂര്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ശ്രീപ്രിയയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു.