ന്യൂദല്‍ഹി- കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള എം.ബി.ബി.എസ് പ്രവേശനത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. കഴിഞ്ഞ ദിവസം കോടതി പ്രവേശനം സ്റ്റേ ചെയ്തിരുന്നു. പ്രവേശനം അസാധ്യമാക്കിയാല്‍ സ്‌പോട്ട് അഡ്മിഷന്‍ വീണ്ടും നടത്തേണ്ടി വരും.
തൊടുപുഴ അസ്ഹര്‍ കോളജ്, വയനാട് ഡി.എം കോളജ്, പാലക്കാട് പി.കെ. ദാസ്, വര്‍ക്കല എസ്.ആര്‍ കോളജുകള്‍ക്ക് ഹൈകോടതി നല്‍കിയ പ്രവേശന അനുമതിയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. പ്രവേശന അനുമതി നല്‍കിയ ഹൈകോടതി നടപടി അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയത്. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിട്ടുണ്ട്. പ്രവേശന നടപടികള്‍ മിക്കവാറും പൂര്‍ത്തിയായെന്ന് മാനേജ്‌മെന്റുകളും സര്‍ക്കാരും അറിയിച്ചെങ്കിലും കോടതി വഴങ്ങിയില്ല.
സ്‌പോട്ട് അഡ്മിഷനിലൂടെ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയ കാര്യം മാനേജ്മന്റെുകള്‍ സൂചിപ്പിച്ച പ്പോഴാണ് വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരുമെന്ന് കോടതി വാക്കാല്‍ പറഞ്ഞത്. മെഡിക്കല്‍ കോളജുകള്‍ക്ക് നിലവാരമില്ലെന്നും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് ഈ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചതെന്നും ഹൈകോടതി നടപടി റദ്ദാക്കണമെന്നുമുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ ആവശ്യമാണ് സുപ്രീംകോടതി പരിഗണിച്ചത്.
നാലു സ്വാശ്രയ കോളജുകളിലെ 550 സീറ്റുകളിലേക്കാണ് ഹൈകോടതി പ്രവേശന അനുമതി നല്‍കിയത്. സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഈ സീറ്റുകളില്‍ പ്രവേശനം നേടിയതിനു സാധുത ഇല്ലാതാവും. സുപ്രീംകോടതി ഇടപെടലോടെ സംസ്ഥാനത്ത് നടന്നുവരുന്ന സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവെച്ചു.