Sorry, you need to enable JavaScript to visit this website.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂദല്‍ഹി - ലോകസഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മത്സരിപ്പിക്കുന്ന കാര്യം ബി ജെ പി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. അതില്‍ ഒന്ന് ദക്ഷിണേന്ത്യയിലായിരിക്കുമെന്നാണ് സൂചന.  മോഡി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായി തമിഴ്‌നാട്ടിലെ രാമനാഥപുരമാണ് പരിഗണിക്കുന്നത്. രാമേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയാണ് രാമനാഥപുരം. അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിന് മുമ്പ് മോഡി രാമേശ്വരം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി വഡോദരയിലും വാരാണസിയിലും മത്സരിച്ചിരുന്നു.
2019ല്‍ വാരാണസിയില്‍ മാത്രമാണ് മോഡി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുമെന്നും  അത് രാമനാഥപുരമായിരിക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരം.  ദക്ഷിണേന്ത്യയില്‍ കൂടി കൂടുതല്‍ സീറ്റുകള്‍ നേടുന്നതിന് മോഡിയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് രണ്ടു സീറ്റുകളില്‍ മത്സരിക്കാനുള്ള സാധ്യത തേടുന്നത്. ബി ജെ പിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയാകുന്നതോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

 

Latest News