ന്യൂദല്‍ഹി- പരിസ്ഥിതി സൗഹൃദ ഇന്ത്യയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കാറുകള്‍ക്കും ബസുകള്‍ക്കും മറ്റും ഹരിത ഹൈഡ്രജന്‍ ലഭ്യമാക്കാന്‍ പദ്ധതി. ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ ഗതാഗത വ്യവസായത്തില്‍ ഹരിത ഹൈഡ്രജന്‍ സാങ്കേതിക വിദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയാണ്. ഫോര്‍ വീലറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവയുള്‍പ്പെടെ വിവിധ വാഹനങ്ങള്‍ക്ക് ഇന്ധന സ്രോതസ്സായി ഗ്രീന്‍ ഹൈഡ്രജന്‍ സംയോജിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന3യി 2025-2026 സാമ്പത്തിക വര്‍ഷം വരെ 496 കോടി രൂപ നീക്കി വെച്ചു. ഗതാഗത മേഖലയിലെ പുരോഗതിയിലൂടെ ശുദ്ധമായ ഊര്‍ജ്ജ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം വ്യക്തമാക്കുന്നത്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെയും മറ്റ് ഏജന്‍സികളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈഡ്രജന്‍ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകള്‍ നിര്‍മ്മിക്കുക, ഹൈഡ്രജന്റെ നൂതന പ്രയോഗങ്ങള്‍ പര്യവേക്ഷണം ചെയ്യുക
വാഹനങ്ങളില്‍ പച്ച ഹൈഡ്രജന്‍ ഡിറൈവ്ഡ് മെഥനോള്‍/എഥനോള്‍, മറ്റ് സിന്തറ്റിക് ഇന്ധനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ഗവേഷണം നടത്തുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.
ഇടക്കാല ബജറ്റ് പ്രഖ്യാപന വേളയില്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ശുദ്ധ ഊര്‍ജത്തില്‍ വലിയ തോതില്‍ പുതിയ പൊതു നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്റെ ഫണ്ടിംഗില്‍ 102% വര്‍ദ്ധനവ് അവര്‍ പ്രഖ്യാപിച്ചു. ഇത് 2024-25 വര്‍ഷത്തേക്ക് 600 കോടി രൂപയായി ഉയര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി. 2021 ഓഗസ്റ്റ് 15നാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ ആരംഭിച്ചത്.