Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം അന്തിമ ഘട്ടത്തില്‍

മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ജില്ലാതല പരിശീലന പരിപാടികള്‍ അന്തിമ ഘട്ടത്തില്‍. മണ്ഡലം തല മാസ്റ്റര്‍ ട്രെയിനര്‍മാര്‍, ഓരോ മണ്ഡലത്തിലെയും പത്തിലധികം ബൂത്തുകളുടെ ചുമതല നിര്‍വഹിക്കുന്ന സെക്ടര്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, വിവിധ സ്‌ക്വാഡുകള്‍ എന്നിവര്‍ക്കുള്ള പരിശീലന പരിപാടികളാണ് മലപ്പുറം കളക്ടറേറ്റില്‍ പുരോഗമിക്കുന്നത്. ഇരുപതോളം ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ടം, വോട്ടിങ് മെഷീന്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലായാണ് പരിശീലനം.
ഇത്തരത്തില്‍ പരിശീനം പൂര്‍ത്തിയാക്കുന്ന മണ്ഡലം തല മാസ്റ്റര്‍ ട്രെയിനര്‍മാരാണ് അതത് മേഖലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്ലാസുകള്‍ നല്‍കുന്നത്. ഫ്‌ലയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം, അസിസ്റ്റന്റ് എക്‌സ്‌പെന്റിച്ചര്‍ ഓഫീസര്‍, അക്കൗണ്ടിങ് ടീം തുടങ്ങി വിവിധ സ്‌ക്വാഡുകള്‍ക്കുള്ള പരിശീലനം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അസി. റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരുടെ സ്റ്റാഫിന് പരിശീലന പരിപാടി സംഘടിപ്പിച്ചു . കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി എ.ഡി.എം കെ. മണികണഠന്‍ ഉദ്ഘാടനം ചെയ്തു. മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ.പി അന്‍സുബാബു, എ. വേണുഗോപാലന്‍, പി. ഉമ്മര്‍കോയ, കെ. അബ്ദുല്‍ നാസര്‍, വി. വിനോദ്കുമാര്‍, എസ്. അനീഷ്, പി. മോഹനകൃഷ്ണന്‍, പി. കുഞ്ഞീതുട്ടി തുടങ്ങിയവര്‍ ക്ലാസുകളെടുത്തു.

 

Latest News