ചോദ്യം: ഞാനൊരു വനിത ഹൗസ് ഡ്രൈവറാണ്. എന്റെ ഇഖാമയുടെ കാലാവധി ഇനി മൂന്നു മാസമാണുള്ളത്. അവധിക്ക് നാട്ടില്‍ പോകാന്‍ ഉദ്ദേശിക്കുന്നു. നാട്ടില്‍ പോകുന്നതിനു മുന്‍പായി ഇഖാമ ആറ് മാസത്തേക്ക് പുതുക്കാന്‍ സാധിക്കുമോ?
ഉത്തരം: സാധിക്കില്ല. ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കാന്‍ സാധിക്കൂ. വാണിജ്യാടിസ്ഥാനത്തിലുള്ള തൊഴിലാളികളുടെ ഇഖാമ മാത്രമേ മൂന്ന്, ആറ്, ഒന്‍പത്, ഒരു വര്‍ഷം തോതില്‍ പുതുക്കാന്‍ സാധിക്കൂ.