ഷിംല- ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി ലഭിച്ച രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നില്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണെന്ന് സൂചന. ഹിമാചല്‍ രാജകുടുംബാംഗങ്ങളുമായുള്ള ബന്ധം ഉപയോഗിച്ച് സിംഗാണ്
കോണ്‍ഗ്രസിനോട് പ്രതികാരം ചെയ്തതെന്നാണ് സൂചന.
നാല് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഉപേക്ഷിച്ച് 2021ല്‍ ക്യാപ്റ്റന്‍ സിംഗ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചു. അടുത്ത വര്‍ഷം, അദ്ദേഹം പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി ആരംഭിച്ചു. പിന്നീട് അദ്ദേഹം ബിജെപിയില്‍ ലയിച്ചു.
മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും ഹിമാചല്‍ രാജകുടുംബവുമായുള്ള ബന്ധം ഉപയോഗിച്ച് ബിജെപി നിര്‍ദേശപ്രകാരം അമരീന്ദര്‍ സിംഗാണ് ഹിമാചല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ ക്രോസ് വോട്ട് ചെയ്തതുമൂലം ഇവിടെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി പരാജയപ്പെട്ടിരുന്നു. ഭൂരിപക്ഷം നഷ്ടമായ ഹിമാചല്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുകയാണ്.