Sorry, you need to enable JavaScript to visit this website.

ലോറി മരത്തിലിടിച്ച് പാങ്ങ് സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

മക്കരപ്പറമ്പ് - കണ്ണൂരില്‍ ലോറി മരത്തിലിടിച്ച് പാങ്ങ് സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. കുറുവതെക്കന്‍ പാങ്ങ് ഐ.ടി.സി നിരപ്പില്‍ പാലേരി ഗോപി (32) യാണ് മരിച്ചത്. പുലര്‍ച്ചെ ആറിന് കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് തുമ്പേനിയില്‍
വെച്ചായിരുന്നു അപകടം. മലപ്പുറം പാങ്ങില്‍നിന്നു കണ്ണൂരിലേക്ക് ചെങ്കല്‍ കയറ്റുവാന്‍ പോയതായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മൃതദ്ദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
ഭാര്യ: നീതു. മക്കള്‍: ആരാധ്യ, ആദിദേവ്. മാതാവ്: രമണി. പിതാവ്: പരേതനായ വേലായുധന്‍. സഹോദരന്‍: വിനോദ്.

 

Latest News