ദമാം - പ്രവാസ ലോകത്തും നാട്ടിലുമായി സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പാലക്കാട് പ്രവാസി കൂട്ടായ്മ ദമാം സ്‌നേഹ സംഗമം പരിപാടി നടത്തി. സിഹാത് നാരിയ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പരിപാടി ഗൃഹാതുരത്വ ഓര്‍മ്മകള്‍ സമ്മാനിച്ചു.
കൂട്ടായ്മയുടെ പ്രസിഡന്റ് റിയാസ് പറളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌നേഹ സംഗമം ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മുജീബ് കളത്തില്‍ ഉദ്ഘാടനം ചെയ്തു. പുതുതലമുറയെ സാമൂഹ്യ ജീവകാരുണ്യ മേഖലകളിലേക്ക് കൊണ്ടുവരാനുള്ള പ്രചോദനവും അവസരവും കൂട്ടായ്മകള്‍ ഒരുക്കണമെന്ന് മുജീബ് കളത്തില്‍ പറഞ്ഞു. പാലക്കാട് പറളിയില്‍നിന്നും ദമ്മാമിലെ യംങ്സ്റ്റാര്‍ എഫ് സിക്ക് വേണ്ടി കളിക്കാന്‍ എത്തിയ കേരള ഫുട്‌ബോള്‍ താരം അല്‍ മാസ്സിന് കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ചു.
ഹരിദാസ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അനസ്, ഷഹീബ് അബൂബക്കര്‍, മണികണ്ഠന്‍ എടത്തറ, രാധിക, ഷാഹിദാ സാദിഖ്, നൂറ ഹുസൈന്‍ എന്നിവര്‍ പരിപാടിയില്‍ ആശംസകള്‍ നേര്‍ന്നു. ഷഹീല്‍ ഷംസുദീന്‍, ഹനീഫ ഹൈനസ് , സുധീര്‍ പരുത്തിപുള്ളി, ദിയ റാസി എന്നിവരുടെ ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഹൈനസ് ഷംസുദീന്‍ , ബഷീര്‍ , ശൗക്കത്ത് ആലത്തൂര്‍ , ഷംസുദീന്‍ പട്ടാണി തെരുവ് , സുമയ്യ ഷംസുദീന്‍ , ഷാജി ഷുഹൈബ്, ഷംസി ഷഫീഖ് , സുനീത , സുമയ്യ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹുസൈന്‍ മൊയ്ദുട്ടി, ശിഹാബ് അല്‍ ഹൂര്‍ , ഷൗക്കത്ത് അല്‍ ഹൂര്‍ , സ്വലാഹ് ഷംസുദീന്‍ , തമീം സാദിഖ് , അബ്ദുള്‍ റഹിമാന്‍ , സൈനുല്‍ ആബിദീന്‍ , അസ്‌ക്കര്‍ അലി, നൗഫല്‍ അല്‍ ഹൂര്‍, അബ്ദുള്‍ സലാം കിഴക്കഞ്ചേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫിദാ റിയാസ്, അഫ്‌നിദാ ഷംസുദീന്‍ എന്നിവര്‍ പരിപാടിയില്‍ അവതാരകരായിരുന്നു. പാലക്കാട് പ്രവാസി കൂട്ടായ്മ വൈസ് പ്രസിഡന്റ് അന്‍ഷാദ് അസീസ് സ്വാഗതവും കൂട്ടായ്മയുടെ ട്രഷറര്‍ അന്‍വര്‍ സാദിഖ് നന്ദിയും പറഞ്ഞു.