Sorry, you need to enable JavaScript to visit this website.

ആന്‍ഡമാനില്‍ സി.പി.എം ഒറ്റക്ക് മത്സരിക്കും, സ്ഥാനാര്‍ഥി മലയാളി

ന്യൂദല്‍ഹി- ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഒറ്റക്ക് മത്സരിക്കാന്‍ സി.പി.എം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്ഡി.എം.കെ സഖ്യത്തെ സി.പി.എം പിന്തുണക്കുകയായിരുന്നു. കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു.
മാവേലിക്കര സ്വദേശിയും ആന്‍ഡമാനിലെ സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ ഡി. അയ്യപ്പനാണ് ആന്‍ഡമാനിലെ സ്ഥാനാര്‍ഥി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ജി. രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗമാണ് അയ്യപ്പന്റെ പേര് ഔദ്യോഗികമായി തീരുമാനിച്ചത്.

സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആന്‍ഡമാനിലെ ഒരേയൊരു ലോക്‌സഭാ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കഴിഞ്ഞു അയ്യപ്പന്‍. ആദ്യമായാണ് ആന്‍ഡമാനില്‍ ഒരു മലയാളി പാര്‍ട്ടി സെക്രട്ടറിയാവുന്നതും പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതും.

 

 

Latest News