പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ യുവാവ് അറസ്റ്റിൽ

കണ്ണൂർ - പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ കേസിലെ പ്രതി അറസ്റ്റിൽ. മാവിലായി സ്വദേശി സാൻലിത്ത് (29) ആണ് മൂന്നു മാസത്തിന് ശേഷം പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയതെന്ന് എടക്കാട് പോലീസ് പറഞ്ഞു.
 സ്‌നേഹം നടിച്ച് പെൺകുട്ടിയെ വശത്താക്കിയാണ് മയക്കുമരുന്ന് നൽകിയത്. സംഭവത്തിനുശേഷം പ്രതി നാടുവിടുകയായിരുന്നു. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
 

Latest News