ഗുവഹാത്തി - അസം കോൺഗ്രസിലും ബി.ജെ.പി ഇടപെടൽ. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി(എ.പി.സി.സി)യിലെ മുതിർന്ന നേതാവും വർക്കിങ് പ്രസിഡന്റുമായ റാണാ ഗോസ്വാമി രാജിവെച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് റാണാ ഗോസ്വാമി രാജിക്കത്ത് കൈമാറിയിട്ടുണ്ട്.
ഇദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന. അപ്പർ അസമിലെ സംഘടനാ ചുമതലയിൽനിന്ന് ഈയിടെ റാണാ ഗോസ്വാമി ഒഴിവായിരുന്നു. രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഒഴിവാകൽ. അതിനിടെ, റാണ ആഗ്രഹിക്കുന്നുവെങ്കിൽ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. ബി.ജെ.പി പ്രസിഡന്റ് ജെ.പി നഡ്ഡയുമായുള്ള ഇദ്ദേഹത്തിന്റെ കൂടിക്കാഴ്ച ഉടനെ ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ.