കോഴിക്കോട് - അവസാനം കോഴിക്കോട് എൻ. ഐ. ടി യിൽ നിന്ന് മലയാളം പത്രങ്ങളും പുറത്തേക്ക്!
ഇന്ന് രാവിലെ മുതൽ ചില മലയാളം പാത്രങ്ങൾ ക്യാംപസിലെ ഓഫീസടക്കമുള്ളിടങ്ങളിൽ വിതരണം ചെയ്യുവാൻ സുരക്ഷാ ജീവനക്കാർ സമ്മതിച്ചില്ല. കാരണം ചോദിച്ചപ്പോഴാണ് മലയാള പത്രങ്ങൾ ക്യാംപസിൽ ഇടുന്നതിന് വിലക്കുണ്ടെന്ന മറുപടി പത്ര ഏജൻ്റുമാർക്ക് ലഭിച്ചത്. ദേശാഭിമാനി അടക്കമുള്ള വിവിധ പത്രങ്ങളെയാണ് തടഞ്ഞത്.
മലയാള മനോരമ, മാതൃഭൂമി പത്രങ്ങൾക്ക് ഇന്ന് വിലക്കില്ലെങ്കിലും നാളെ മുതൽ ഇവയും വിതരണത്തിന് കൊണ്ടുവരേണ്ടെന്നാണ് പത്ര ഏജൻ്റുമാർക്കുള്ള നിർദേശം.
നിലവിലെ ഡയറക്ടർ പ്രസാദ് കൃഷ്ണ ഇവിടെ ചാർജെടുത്തതു മുതൽ ഇദ്ദേഹം നടപ്പിലാക്കുന്ന വിചിത്രമായ പല പരിഷ്ക്കാരങ്ങളും ഏറെ വിവാദമാകുകയും വാർത്താ മാധ്യമങ്ങളിൽ പ്രത്യേകിച്ച് മലയാള പത്രങ്ങളിൽ ഇതിനെ വിമർശിച്ചുകൊണ്ട് നിരന്തരം വാർത്തകൾ വരുന്നതിനെതിരെയുമുള്ള ദേഷ്യമായാണ് ഈ നീക്കമെന്ന പ്രതിഷധമുയർന്നു കഴിഞ്ഞിട്ടുണ്ട്. 72 ശതമാനം മലയാളി വിദ്യാർഥികൾ പഠിക്കുന്ന ഈ ക്യാംപസിൽ ഏക പക്ഷീയമായ ഇത്തരമൊരു തീരുമാനമുണ്ടായതിനെതിരെ വരും ദിവസങ്ങളിൽ വൻ പ്രതിഷേധമുയരുവാനാണ് സാധ്യത.
എന്നു ഐ.ടി ക്യാംപസിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും മലയാളി വിദ്യാർഥികളെയും ഇരു വിഭാഗമാക്കി തെറ്റിക്കുവാനുള്ള നീക്കങ്ങളും ഈയിടെ വ്യാപകമായി ചില കേന്ദ്രങ്ങളിൽ നിന്ന് ആസൂത്രിതമായി നടന്നിരുന്നു