കണ്ണൂര്‍ - തോട്ടട ഐ.ടി.ഐ യില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐ അക്രമം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കെ.എസ്.യു പ്രവര്‍ത്തകര്‍ അനുരാഗ് പി.കെ, അക്ഷയ് കൃഷ്ണന്‍ എന്നിവരെയാണ് കാമ്പസ്സിലെ എസ്.എഫ്.ഐ പ്രവര്‍ത്തകർ മർദിച്ചത്. അക്രമത്തില്‍ പരിക്കേറ്റ ഇരുവരും ചക്കരക്കല്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. അധ്യാപകന്‍ ക്ലാസ്സെടുക്കുമ്പോള്‍ ക്ലാസ്സില്‍ നിന്നും ബലമായി വലിച്ചിറക്കി കമ്പിവടിയുള്‍പ്പെടെയുള്ള അയുധങ്ങളുപയോഗിച്ച് വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് കെ.എസ്.യു നേതാവ് ഹരികൃഷ്ണന്‍ പാളാട് അറിയിച്ചു. അക്രമികളായ 7 ഓളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.