Sorry, you need to enable JavaScript to visit this website.

തോമസ് ഐസക്ക് റോഡ് ഷോയുമായി പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങി

പത്തനംതിട്ട - ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയായി ഡോ.തോമസ് ഐസക്കിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ റോഡ് ഷോയുമായി ഐസക്ക് പ്രചരണ പരിപാടികൾക് തുടക്കം കുറിച്ചു. അടൂർ മണ്ഡലത്തിലെ ജില്ലാ അതിർത്തിയായ ഏനാത്തു നിന്നും ആരംഭിച്ച റോഡ് ഷോ വിവിധയിടങ്ങളിലൂടെ പ്രയാണം തുടരുകയാണ്. ഇന്ന് രാത്രി വൈകി ഈരാറ്റുപേട്ടയിൽ റോഡ് ഷോ സമാപിക്കും. നാളെയും വിവിധ സ്ഥലങ്ങളിൽ തോമസ് ഐസക്ക് തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്യും. 
പത്തനംതിട്ടയിൽ വിജയം ഉറപ്പാണന്ന് തോമസ് ഐസക്ക് പ്രതികരിച്ചു.

Latest News