Sorry, you need to enable JavaScript to visit this website.

മനോജ് സാഹിബ് ജാന് മീഡിയ പ്ലസിന്റെ ഇന്റർനാഷണൽ എക്‌സലൻസ് അവാർഡ്

ദോഹ- ഖത്തറിലെ ന്യൂ വിഷൻ ബാറ്റ്മിന്റൺ സ്‌പോർട് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ് ജാന് മീഡിയ പ്ലസിന്റെ ഇന്റർനാഷണൽ എക്‌സലൻസ് അവാർഡ്. മികച്ച ബാറ്റ്മിന്റൺ കളിക്കാരൻ എന്ന നിലയിലും പരിശീലകൻ എന്ന നിലയിലും മനോജ് സാഹിബ് ജാന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ദോഹയിലെ സഅതർ റസ്‌റ്റോറന്റിൽ നടന്ന ചടങ്ങിൽ മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് പുരസ്‌കാരം സമ്മാനിച്ചത്. ജനറൽ മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് റഫീഖ് തങ്കയത്തിൽ, മാർക്കറ്റിംഗ് കൺസൽട്ടന്റുമാരായ ഫൗസിയ അക്ബർ, സുബൈർ പന്തീരങ്കാവ്, ഡിസൈനൽ അമീൻ സിദ്ധീഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എൻ.വി.ബി.എസ് ഡയറക്ടർ ബേനസീറും മനോജ് സാഹിബ് ജാനും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
 

Tags

Latest News