Sorry, you need to enable JavaScript to visit this website.

സി.എ.എ അടുത്ത മാസം നടപ്പിലാക്കും, രജിസ്‌ട്രേഷന്‍ തുടങ്ങി

ന്യൂദല്‍ഹി- 2019 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) അടുത്ത മാസം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതായി ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് സി.എ.എ മന്ത്രാലയത്തിന് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് പാകിസ്ഥാനില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 1,414 മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് 1955 ലെ പൗരത്വ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ചുള്ള കണക്ക്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ വിജ്ഞാപനം ചെയ്ത് നടപ്പാക്കുമെന്ന് ഫെബ്രുവരി 10ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
സിഎഎ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാഗ്ദാനമാണെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. രാ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ ഭയാര്‍ഥികളെ ഇന്ത്യയില്‍ സ്വാഗതം ചെയ്യുമെന്നും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും കോണ്‍ഗ്രസ് ഉറപ്പുനല്‍കിയെന്നാണ് അമിത് ഷായുടെ വാദം. ഇപ്പോാള്‍ കോണ്‍ഗ്രസ് അവര്‍ നല്‍കിയ വാഗ്ദാനത്തില്‍നിന്ന് പിന്നോട്ട് പോകുകയാണെന്നും അമിത് ഷാ പറയുന്നു.
ചില സര്‍ക്കാര്‍ വിരുദ്ധര്‍ മുസ്ലിം സമുദായത്തെ പ്രകോപിപ്പിക്കുകയാണെന്നും നിയമം അവരുടെ പൗരത്വം കവര്‍ന്നെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമമാണ് സിഎഎ- അദ്ദേഹം പറഞ്ഞു.

സിഎഎക്ക് അടിത്തറയിട്ടുകൊണ്ട് ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള അധികാരം ജില്ലാ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒമ്പത് സംസ്ഥാനങ്ങളിലായി നിരവധി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ആഭ്യന്തര സെക്രട്ടറിമാര്‍ക്കും അധികാരമുണ്ട്.
പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലിംകളെ ഒഴിവാക്കിയിരുന്നു. ഇത് 2019 ല്‍ ഇന്ത്യയിലുടനീളം വന്‍ പ്രതിഷേധത്തിന് കാരണമായി. പൗരത്വം നല്‍കുന്നതിന് മതത്തെ  ഘടകമാക്കിയതിനെ തുടര്‍ന്നാണ് ബി.ജെ.പിയും കേ്ര്രന്ദ സര്‍ക്കാരും വിമര്‍ശിക്കപ്പെട്ടത്.

 

 

Latest News