ന്യൂദല്‍ഹി- 2019 ലെ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ മുസ്‌ലിം വോട്ടിന്റെ 9% ബി.ജെ.പി നേടിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മുസ്‌ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് ബി.ജെ.പി പ്രതീക്ഷയത്രെ. മുസ്‌ലിം യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.
കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ യുവ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നുവത്രെ. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന്റെ എല്ലാ മൂലയിലേക്കും ഒരുപോലെ വികസനം എത്തുന്നത് എങ്ങനെയാണെന്ന് കാണിച്ചു തന്നു. ഗ്യാസും വൈദ്യുതിയും ഗ്രാമീണ പ്രദേശങ്ങളില്‍ പോലും എത്തിച്ചു. ജാതിയോ മതമോ അടിസ്ഥാനമാക്കിയല്ലാതെ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ സൃഷ്ടിച്ചു. രാജ്യത്തെ മികച്ച റോഡുകളും ഗതാഗത സൗകര്യങ്ങളും ഉണ്ടായതും മോഡി സര്‍ക്കാരിന്റെ കാലത്താണെന്ന പ്രചാരണമാണ് പാര്‍ട്ടി അഴിച്ചുവിടാന്‍ നോക്കുന്നത്.