റാമല്ല- ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷ്തായ്യ രാജിവച്ചു. ഗാസയില്‍ ഇസ്രായേലിന്റെ വംശഹത്യ അവസാനിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
വെസ്റ്റ് ബാങ്കിലെ അക്രമങ്ങളും ഗാസ യുദ്ധവും പട്ടിണിയും കണക്കിലെടുത്താണ് തന്റെ രാജിയെന്ന് മുഹമ്മദ് ഷ്തായ്യ പറഞ്ഞു. രാജിക്കത്ത് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് കൈമാറി.
വെല്ലുവിളികളെ അതിജീവിക്കാനും മികച്ച തീരുമാനങ്ങള്‍ എടുക്കാനും കഴിവുള്ള പുതിയ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.