തലശ്ശേരി- നാലര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ദുബൈ- കണ്ണൂര്‍ ജില്ലാ കെ. എം. സി. സിയുടെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പി. കെ ഇസ്മായില്‍ പൊട്ടങ്കണ്ടി (പ്രസി), സൈനുദ്ധീന്‍ ചേലേരി (ജന സെക്ര), റഹ്ദാദ് മൂഴിക്കര (ട്രഷ), കെ. വി. ഇസ്മായില്‍, എന്‍. യു. ഉമ്മര്‍ കുട്ടി, പി. വി. ഇസ്മായില്‍, നസീര്‍ പാനൂര്‍, ശരീഫ് പയ്യന്നൂര്‍, ജാഫര്‍ മാടായി, റഫീഖ് കോറോത്ത്, നിസ്തര്‍ ഇരിക്കൂര്‍ (വൈസ് പ്രസി), റഫീഖ് കല്ലിക്കണ്ടി, മുനീര്‍ ഐക്കോടിച്ചി, ഫൈസല്‍ മാഹി, ഷംസീര്‍ അലവില്‍, തന്‍വീര്‍ എടക്കാട്, അലി ഉളിയില്‍, ബഷീര്‍ കാവുംപടി, ബഷീര്‍ കാട്ടൂര്‍ (സെക്ര) എന്നിവരാണ് ഭാരവാഹികള്‍.
ദുബൈ ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ നടന്ന കൗണ്‍സില്‍ മീറ്റ് ചന്ദ്രിക ഡയറക്ടറും മദീന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ അബ്ദുള്ള പൊയില്‍ ഉദ്ഘാടനം ചെയ്തു. ടി. പി അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഇരിട്ടി പ്രാര്‍ഥന നിര്‍വഹിച്ചു. ദുബൈ കെ. എം. സി. സി ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍, പി. കെ. ഇസ്മായില്‍, റയീസ് തലശ്ശേരി, ഒ. മൊയ്തു, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, എ. സി. ഇസ്മായില്‍, പി. കെ. ശരീഫ്, സി. സമീര്‍, ഷബീര്‍ എടയന്നൂര്‍, കെ. വി. ഇസ്മായില്‍ പ്രസംഗിച്ചു.
റഹ്ദാദ് മൂഴിക്കര സ്വാഗതവും റഫീഖ് കല്ലിക്കണ്ടി നന്ദിയും പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ മുഹമ്മദ് പട്ടാമ്പി, നിരീക്ഷകന് എന്‍. കെ. ഇബ്രാഹിം എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏഴായിരം അംഗങ്ങളെ പ്രതിനിധീകരിച്ച് 160 കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.
മുന്‍ കമ്മിറ്റിയുടെ സമാപന പ്രവര്‍ത്തക സമിതി യോഗത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വരവ് ചെലവ് കണക്കുകളും കോവിഡ് മഹാമാരിക്കാലത്ത് ഉള്‍പ്പെടെ ചെയ്ത ജീവകാരുണ്യ- സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ സമ്പൂര്‍ണ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.