കോഴിക്കോട്- കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തിന്റെ സ്വീകാര്യത കൂടി വരികയാണെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. രാമനാട്ടുകര ഗവ. യു. പി. സ്കൂളില്‍ കിഫ്ബി ഫണ്ടില്‍ 3 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള കൂട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നത്.
കിഫ്ബി വന്നതോടെ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. എട്ട് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ 45000 ക്ലാസ്സ് മുറികള്‍ കിഫ്ബി വഴി ഹൈടെക് ക്ലാസ് മുറികളാക്കി. പഠനരീതിയിലും മാറ്റങ്ങള്‍ ഉണ്ടായി ക്കൊണ്ടിരിക്കുകയാണ്. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ 27 കെട്ടിടങ്ങള്‍ക്കായി 100 കോടി രൂപയാണ് ഈ രണ്ടര വര്‍ഷത്തിനിടയില്‍ വകയിരുത്തിയത്.
രാമനാട്ടുകര നഗരസഭ ഡെപ്യൂട്ടി ചെയര്മാന് കെ. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എന്‍. ഷൈജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സഫ റഫീഖ്, ഫറോക്ക് എ. ഇ. ഒ കുഞ്ഞിമൊയ്തീന്‍കുട്ടി, ബി. പി. സി പ്രമോദ്, പൂര്‍വ്വവിദ്യാര്‍ഥി സംഘടന പ്രതിനിധി വിജയന് കോതേരി,എം. പി. ടി. എ പ്രതിനിധി പി. പി. അഞ്ജു, സ്കൂള്‍ ലീഡര്‍ ആദി ദേവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്മാന് കെ. ജയ്സല്‍ സ്വാഗതവും പി. ടി. എ പ്രസിഡന്റ് എം. സമീഷ് നന്ദിയും പറഞ്ഞു.