ഇടുക്കി- മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വളര്‍ത്ത് നായ ചത്തു. മുട്ടം കൊരട്ടിയില്‍ സുരേന്ദ്രന്റെ വീട്ടിലെ നായയാണ് ചത്തത്. ഉച്ചക്ക് രണ്ടിന് കൂടിനു സമീപം നായ ഉച്ചത്തില്‍ കുരക്കുന്ന ശബ്ദം കേട്ട് സുരേന്ദ്രന്‍ എത്തിയപ്പോള്‍ മൂര്‍ഖന്‍ പാമ്പ് നായയെ കടിക്കുന്നതാണ് കണ്ടത്.
കല്ല് എറിഞ്ഞതിനെ തുടര്‍ന്ന് പാമ്പ് തൊട്ടടുത്ത പൊത്തില്‍ കയറി. പാമ്പിന്റെ കടിയേറ്റ നായ അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ചത്തു. വനം വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പ് പിടുത്തത്തില്‍ പരിശീലനം ലഭിച്ച ആളെത്തി പാമ്പിനെ പൊത്തില്‍ നിന്ന് പിടികൂടി കവറിലാക്കി കൊണ്ടുപോയി.
പാമ്പിനെ കുളമാവ് വനത്തില്‍ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.