Sorry, you need to enable JavaScript to visit this website.

ആര്‍ക്ക് വോട്ടുചെയ്യണമെന്ന് സമസ്ത പറയാറില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്- ഇഷ്ടമുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ സമസ്തയിലുള്ളവര്‍ക്ക് അവകാശമുണ്ടെന്ന്  പ്രസിഡന്റ്  ജിഫ്രി മുത്തുകോയ തങ്ങള്‍. സമസ്ത ഒരുകാലത്തും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.  ലീഗിന്റെ മൂന്നാം സീറ്റില്‍ സമസ്തയ്ക്ക് അഭിപ്രായം പറയേണ്ടകാര്യമില്ല. മുസ് ലിം ലീഗിന് അഞ്ചും ആറും സീറ്റിന് അര്‍ഹതയുണെന്നാണല്ലോ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞത്. മുസ്ലിം ലീഗിന്റെ  സീറ്റിന്റെ കാര്യം അവര്‍ യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കും. അതൊന്നും സമസ്തയുടെ പ്രശ്നമല്ല. പൊന്നാനിയില്‍  കെ.എസ്.ഹംസയുടെ സ്ഥാനാര്‍ഥിത്വ സംബന്ധിച്ച ചോദ്യത്തിന് സമസ്ത ആരെയും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അങ്ങനെ ഒരു പതിവില്ലെന്നും ജിഫ്രി മുത്തുക്കോയതങ്ങള്‍. കോഴിക്കോട്ട് സംഘടനാ യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Latest News