തെല്‍അവീവ്-ഗാസയുദ്ധത്തില്‍ ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ മോചനത്തിനും വെടിനിര്‍ത്തലിനുമായുള്ള ചര്‍ച്ചക്ക് അടുത്ത ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ഇസ്രായിലിന്റെ യുദ്ധ കാബിനറ്റ് ചര്‍ച്ച ചെയ്തു.
ബന്ദി മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്കായി പാരീസിലേക്ക് പോയ ഇസ്രായില്‍ പ്രതിനിധി സംഘം ശനിയാഴ്ച രാത്രി മടങ്ങിയെത്തി വിവരങ്ങള്‍ യുദ്ധ കാബിനറ്റിനെ അറിയിച്ചതായി മടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്.
പ്രതിനിധി സംഘം പാരീസില്‍ നിന്ന് മടങ്ങിയെന്നും ഒരു കരാറിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചര്‍ച്ചകളിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ചര്‍ച്ചകള്‍ തുടരുന്നതിനായി വരും ദിവസങ്ങളില്‍ പ്രതിനിധി സംഘത്തെ ഖത്തറിലേക്ക് അയക്കാന്‍ മന്ത്രിസഭായോഗം സമ്മതിച്ചിട്ടുണ്ട്.
നൂറിലധികം ബന്ദികളെ മോചിപ്പിക്കുന്നതിന് നവംബറില്‍ നടപ്പാക്കിയ ഒരാഴ്ചത്തെ കരാര്‍ പോലെ, മറ്റൊരു കരാറിന് രൂപം നല്‍കാനാണ് ഖത്തറും ഈജിപ്തും അമേരിക്കയും ശ്രമിക്കുന്നത്.
ബന്ദികളെ നാട്ടിലെത്തിക്കുന്നതിന് ഇസ്രായില്‍ ഗവണ്‍മെന്റിന് മേല്‍ ആഭ്യന്തര സമ്മര്‍ദം ശക്തമാണ്. ശനിയാഴ്ച രാത്രി ടെല്‍ അവീവില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധിച്ചിരുന്നു. വേഗത്തിലുള്ള നടപടി ആവശ്യപ്പെട്ടായിരുന്നു ബന്ദികളുടെ സ്‌ക്വയര്‍ എന്നറിയപ്പെടുന്ന സ്ഥലത്ത് പ്രതിഷേധം.
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ ടെല്‍ അവീവില്‍ റോഡുകള്‍ തടയുകയും നെതന്യാഹു രാജിവെക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.