ലണ്ടന്‍ - പരേതയായ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന വാഹനം ലേലത്തില്‍ പിടിച്ച് ഇന്ത്യക്കാരന്‍. വ്യവസായ പ്രമുഖനായ യോഹാന്‍ പൂനവാലയാണ് ഈ റോയല്‍ വാഹനം സ്വന്തമാക്കിയത്.
2016-17 കാലഘട്ടത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വാഹനമായിരുന്നു ലാന്‍ഡ് റോവര്‍ റേഞ്ച് റോവറാണ് യോഹാന്‍ പൂനവാല സ്വന്തമാക്കിയിരിക്കുന്നത്. ബ്രാംലി ഓക്ഷനേഴ്സായിരുന്നു ഈ വാഹനം ലേലത്തില്‍ വെച്ചിരുന്നത്. 2,24,850 പൗണ്ടായിരുന്നു (ഏകദേശം രണ്ട് കോടി രൂപ) ഈ ലേലത്തില്‍ ഈ വാഹനത്തിന് മുഖവിലയായി നല്‍കിയിരുന്നത്. എന്നാല്‍, എത്ര രൂപക്കാണ് ലേലം കൊണ്ടതെന്ന കാര്യം ഇപ്പോള്‍ വാഹനം സ്വന്തമാക്കിയ യോഹാന്‍ പൂനവാല തയാറായിട്ടില്ല.