ന്യൂദൽഹി- കശ്മീരിന് പ്രത്യേക ഭരണഘടനാപദവി നൽകുന്നത് രാജ്യത്തിന്റെ പരമാധികാരത്തിൽനിന്നുള്ള വ്യതിചലനമാണെന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പരാമർശം വിവാദത്തിൽ. ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നൽകുന്ന ഭരണഘടനയിലെ വ്യവസ്ഥയായ ആർട്ടിക്കിൾ 370നെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ നടക്കുന്നതിനിടെയാണ് ഡോവലിന്റെ പരാമർശം.
പരമാധികാര രാജ്യം സൃഷ്ടിക്കുകയെന്നാൽ പരമാധികാരമുള്ള ജനതയെ സൃഷ്്ടിക്കുക എന്നതാണ്. അതിന് അടിസ്ഥാനമായ ഭരണഘടന എല്ലായിടത്തേക്കുമുള്ളതാണ്. പക്ഷെ, കശ്മീരിനെ സംബന്ധിച്ചിടത്തോളം ഭരണഘടന എവിടെയാണ്. ഭരണഘടന മുറിഞ്ഞ അവസ്ഥയിലാണ്. മറ്റൊരു ഭരണഘടനയാണ് ജമ്മു കശ്മീരിൽ. ഇത് പരമാധികാരത്തിൽനിന്നുള്ള വ്യതിചലനമാണ്. അജിത് ഡോവൽ വ്യക്തമാക്കി.