Sorry, you need to enable JavaScript to visit this website.

മുസ്ലീം ലീഗിന് മൂന്ന് സീറ്റല്ല, നാലോ അഞ്ചോ സീറ്റിന് അര്‍ഹതയുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട് - മുസ്ലീം ലീഗിന് മൂന്ന് സീറ്റല്ല, നാലോ അഞ്ചോ സീറ്റിന് അര്‍ഹതയുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ഒരു സ്ഥാനാര്‍ത്ഥിയെയും നിര്‍ത്തുന്നില്ല. ഒരു സ്ഥാനാര്‍ത്ഥിയുമായും ബന്ധമില്ല. സമസ്തയുടെ പഴയ നയം അനുസരിച്ച് തന്നെ മുന്നോട്ട് പോകുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ ആവശ്യം അവരുടെ നേതാക്കളാണ് പറയേണ്ടത്. യു ഡി എഫ് യോഗത്തില്‍ അവര്‍ അത് ഉന്നയിക്കും. അതിന് നല്ലൊരു തീരുമാനം ഉണ്ടാകുമല്ലോ. നാലോ അഞ്ചോ സീറ്റിന് അര്‍ഹതയുണ്ടെന്ന് കെ.മുരളീധരന്‍ പോലും പറഞ്ഞിട്ടുണ്ട്. ആരെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ സമസ്ത നിര്‍ദേശിച്ചിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

 

Latest News