Sorry, you need to enable JavaScript to visit this website.

16 അടി... ആഫ്രിക്കൻ ആനയുടെ  ഉയരത്തേക്കാൾ നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി

മയാമി- 16 അടി നീളവും 120 പൗണ്ട് ഭാരവുമുള്ള ഒരു വലിയ ബർമീസ് പെരുമ്പാമ്പിനെ പിടികൂടിയ ആവേശത്തിലാണ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഒരു സംഘം ജീവശാസ്ത്രജ്ഞർ.
സൗത്ത് വെസ്റ്റ് ഫ്‌ളോറിഡയിൽ ഒരു കനാലിന് സമീപമാണ് കഴിഞ്ഞ ദിവസം സംഘം ഈ കൂറ്റൻ ബർമീസ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇതേ സ്ഥലത്ത് സംഘം മുമ്പ് കണ്ടെത്തിയ പെരുമ്പാമ്പിന് 12 അടിയാണ് നീളം. അവരതിന് റോണിൻ എന്ന് പേരുമിട്ടു. കുറേ ദിവസങ്ങളായി റോണിനെ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. അപ്പോഴാണ് കഴിഞ്ഞ ദിവസം  കനാലിന് സമീപം സസ്യജാലങ്ങൾക്കിടയിൽ പെരുമ്പാമ്പ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. അതിന്റെ വലിപ്പം അവരെ അദ്ഭുതപ്പെടുത്തി. ആഫ്രിക്കൻ ആനയുടെ ഉയരത്തെക്കാൾ നീളമുണ്ടായിരുന്നു അതിന്. കണ്ടെത്തിയത് പെൺ പെരുമ്പാമ്പാണെന്നാണ് നിഗമനം. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേയുടെ അഭിപ്രായത്തിൽ, പെൺ ബർമീസ് പെരുമ്പാമ്പുകൾ ആൺ പെരുമ്പാമ്പിനെക്കാൾ വലുതാണ്.
 

Latest News