Sorry, you need to enable JavaScript to visit this website.

ബേലൂര്‍ മഖ്‌ന കര്‍ണാടകയില്‍ത്തന്നെ

മാനന്തവാടി-വടക്കേ വയനാട്ടിലെ പയ്യമ്പള്ളി ചാലിഗദ്ദയില്‍ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ മോഴ കര്‍ണാടക വനത്തില്‍ത്തന്നെ. കേരള വനാതിര്‍ത്തിയില്‍നിന്നു ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെയാണ് ആനയുടെ സാന്നിധ്യം  ശനിയാഴ്ച സ്ഥിരീകരിച്ചത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആന കര്‍ണാടക വനസേനയുടെ നിരീക്ഷണത്തിലാണ്.
അതിനിടെ, വനം-വന്യജീവി അന്തര്‍ സംസ്ഥാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്  നോഡല്‍ ഓഫീസറായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദ്, ജോയിന്റ് നോഡല്‍ ഓഫീസര്‍മാരായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ് കെ.എസ്.ദീപ, പാലക്കാട് വന്യജീവി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഷബാബ് എന്നിവരെ നിയമിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായി.

Latest News