നെടുമ്പാശ്ശേരി - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം രണ്ട് യാത്രക്കാരില്‍ നിന്നായി 117 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. മൊത്തം 2035.12 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ വന്ന കൊച്ചി സ്വദേശി മൊയ്തീന്‍ ഷായില്‍ നിന്നാണ് 1076.65 ഗ്രാം സ്വര്‍ണം പിടിച്ചത്. ഇയാള്‍ സ്വര്‍ണം നാല് ക്യാപ്‌സ്യൂള്‍ ആക്കിയാണ് കൊണ്ടുവന്നത്. ശരീരത്തിലാണ് ഒളിപ്പിച്ചിരുന്നത്.
ദുബായില്‍നിന്നു ഇന്‍ഡിഗോ വിമാനത്തില്‍ വന്ന നെന്മാറ സ്വദേശി അഷറഫില്‍നിന്നാണ് 958.47 ഗ്രാം സ്വര്‍ണം പിടിച്ചത്. ഇയാള്‍ ഈ സ്വര്‍ണം മൂന്ന് ക്യാപ്‌സ്യൂളുകള്‍ ആക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുപോകാന്‍ ശ്രമിച്ചത്. കസ്റ്റംസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് ഈ യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് വിശദമായ ശരീര പരിശോധന നടത്തിയത്.
ഇതാണ് സ്വര്‍ണം കണ്ടെത്താന്‍ ഉദ്യോഗസ്ഥരെ സഹായിച്ചത്. രണ്ട് യാത്രക്കാരുടെയും പേരില്‍ ഇന്ത്യന്‍ കസ്റ്റംസ് ആക്ട് 1962 അനുസരിച്ച് കേസെടുത്തു തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.സമീപകാലയളവില്‍ കൊച്ചി വിമാനത്താവളം വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് ഏറെ വര്‍ധിച്ചിട്ടുണ്ട്.