തലശ്ശേരി- കാന്‍സര്‍ ചികിത്സയിലും ഗവേഷണത്തിലും നയ രൂപീകരണത്തിലും കേരളത്തില്‍ നേതൃത്വം വഹിക്കുന്ന സ്ഥാപനമായി മലബാര്‍ കാന്‍സര്‍ സെന്റര്‍ മാറിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്‍ഡ് റിസേര്‍ച്ച് (പി. ജി ഇന്‍സ്റ്റിറ്റ്യൂട്ട്) ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ധന സഹായത്തോടെ നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
3 ടെസ്ല എം ആര്‍ ഐ സ്‌കാനര്‍ ഡെക്സാ സ്‌കാനര്‍ ജെര്‍മേനിയം-ഗ ാലിയം ജനറേറ്റര്‍, ബയോഫീഡ്ബാക്ക് ഡിവൈസ്, ജലശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനമാണ് ശനിയാഴ്ച മുഖ്യമന്ത്രി നിര്‍വഹിച്ചത്.
എം സി സി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയന്‍സ് ആന്‍ഡ് റിസേര്‍ച് ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കര്‍മ്മ പദ്ധതികള്‍ നടന്നുവരികയാണെന്നും അതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച പദ്ധതികളാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. 2016ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്ററിനെ രാജ്യാന്തര പ്രശസ്തമായ സ്ഥാപനമായി ഉയര്‍ത്തുകയെന്ന ഡയറക്ടറുടെ ആശയമാണ് ഇന്ന് സാര്‍ഥകമായിക്കൊണ്ടിരിക്കുന്നതെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ മുഖ്യാതിഥിയായി. കെ. മുരളീധരന്‍ എം. പി, ഡോ. വി. ശിവദാസന്‍ എം. പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് എ. പി. എം സ്വാഗതവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ, തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ജമുനാറാണി, വാര്‍ഡ് കൗണ്‍സിലര്‍മാരായ വസന്ത പി, ശ്രീശന്‍, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു. .
സ്തുത്യര്‍ഹ സേവനത്തിനായി ഡോ. രതിക ശ്രീകുമാര്‍, ഡോ. കൃഷ്ണ വാരിയര്‍, ഡോ. പ്രസാദ് സുരേന്ദ്രന്‍, കേണല്‍ ഡോ. എന്‍. സി. കൃഷ്ണനുവേണ്ടി മകന്‍ ആനന്ദ് കൃഷ്ണന്‍ എന്നിവര്‍ക്കുള്ള ആദരവും സ്നേഹോപഹാരവും ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു. സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബി റിപ്പോര്‍ട്ട് അവതരണവും ക്ലിനിക്കല്‍ ലാബ് സര്‍വിസസ് ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ റിസര്‍ച് വിഭാഗം മേധാവി ഡോ. സംഗീത കെ നായനാര്‍ നന്ദിയും പ്രകാശിപ്പിച്ചു.