തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു

ചെന്നൈ- തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. വില്‍വന്‍കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എസ്. വിജയധരണിയാണ് ശനിയാഴ്ച ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് വിജയധരണി ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുള്ള കന്യാകുമാരി ജില്ലയിലെ വില്‍വന്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട വിജയധരണി, തമിഴ്‌നാട് കോണ്‍ഗ്രസിന്റെ പ്രധാനമുഖങ്ങളില്‍ ഒരാളായിരുന്നു. മുതിര്‍ന്ന നേതാവ് സെല്‍വപെരുന്തഗൈയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്ന എം.എല്‍.എ, അദ്ദേഹം തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് പാര്‍ട്ടി വിട്ടത്.

 

Latest News