Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ നിന്ന് ഹജിന് 1561 പേര്‍ക്ക് കൂടി അവസരം,തീര്‍ഥാടകരുടെ എണ്ണം 18,323 ആയി

കൊണ്ടോട്ടി- കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴില്‍ ഹജിന് പോകാനായി 1561 പേര്‍ക്ക് കൂടി അവസരം.ഇതോടെ കേരളത്തില്‍ നിന്ന് ഹജിന് അവസരം ലഭിച്ചവരുടെ എണ്ണം 18,323 ആയി.ഹജ് വെയിറ്റിംങ് ലിസ്റ്റിലെ ഒന്നുമുതല്‍ 1561 വരേയുള്ളവര്‍ക്കാണ് അവസരം ലഭിക്കുക.സംസ്ഥാനത്ത് 8008 പേരാണ് വെയ്റ്റിംങ് ലിസ്റ്റിലുള്ളത്.1561 പേര്‍ക്ക് കൂടി അവസരം ലഭിച്ചതോടെ വെയ്റ്റിംങ് ലിസ്റ്റില്‍ 6447 പേരാണുണ്ടാവുക.കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങള്‍ക്കായി 10,136 സീറ്റുകളാണ് ആദ്യഘട്ടത്തില്‍ തന്നെ അധിക സീറ്റ് വീതം വെച്ചത്.മറ്റു സംസ്ഥാനങ്ങളില്‍ ഹജിന് അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയ ഒഴിവുള്ള സീറ്റുകളാണിത്. 11 സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റ് ലഭിച്ചത് മഹാരാഷ്ട്രക്കാണ്.2499 സീറ്റുകളാണ് മഹാരാഷ്ട്രക്ക് ലഭിച്ചത്.1594 സീറ്റുകള്‍ ലഭിച്ച ഗുജറാത്താണ് രണ്ടാം സ്ഥാനത്തുള്ളത്.1561 സീറ്റുള്ള കേരളം മൂന്നാം സ്ഥാനത്താണ്.1380 സീറ്റുകള്‍ ലഭിച്ച കര്‍ണാടകയാണ് നാലാം സ്ഥാനത്ത്.തെലുങ്കാന(1316),തമഴ്‌നാട് (633),മധ്യപ്രദേശ് 558,ദില്ലി (440),മണിപ്പൂര്‍ (50),ഛത്തീസ്ഖഡ്(82),ഹരിയാന(23) സീറ്റുകളുമാണ് ലഭിച്ചത്. അവസരം ലഭിച്ചവര്‍ മാര്‍ച്ച് 10നുള്ളില്‍ രണ്ടു ഗഡുക്കളുടെ പണം ഒന്നിച്ച് 2,51,800 രൂപ ഇതിന്റെ പേ-ഇന്‍ സ്ലിപ്പും,പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള മറ്റു രേഖകളും മാര്‍ച്ച 15നകം സമര്‍പ്പിക്കണം.

Latest News