Sorry, you need to enable JavaScript to visit this website.

ഗൗരി ഖാന്റെ ആദ്യ റെസ്റ്റോറന്റ്  മുംബൈയില്‍ തുടങ്ങി 

മുംബൈ-ഷാരൂഖ് ഖാന്റെ ഭാര്യയും വ്യവസായിയുമായ ഗൗരി ഖാന്റെ പുതിയ ബിസിനസ് സംരംഭമായ ടോറി എന്നുപേരിട്ട ഫൈന്‍ ഡൈന്‍ റസ്റ്റോറന്റ് മുംബയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റസ്റ്റോറന്റിന്റെ ആഢംബരം പ്രകടമാകുന്ന വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ഗൗരി പങ്കുവച്ചു. പാചക വൈവിദ്ധ്യങ്ങളുടെയും ആധുനിക സംവിധാനങ്ങളുടെയും സംയോജനമാണ് ടോറി വാഗ്ദാനം ചെയ്യുന്നതെന്ന് വീഡിയോയ്‌ക്കൊപ്പം ഗൗരി കുറിച്ചു. ചുവപ്പ് നിറത്തിലും സ്വര്‍ണനിറത്തിലും ബാറില്‍ ആബിയന്റ് ലെറ്റിംഗുകളില്‍ മോടി കൂട്ടിയിരിക്കുന്നതും വീഡിയോയില്‍ കാണാം. മനോഹരമായ നഗരത്തിന്റെ തിരക്കുകളിലേക്ക് കാഴ്ച ലഭിക്കുന്ന ഇരിപ്പിടങ്ങളും സീലിംഗ് വിന്‍ഡോകളും റെസ്റ്റോറന്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. ടോറി എന്നാല്‍ ക്ഷേത്രത്തിലേക്കുള്ള കവാടം എന്നാണ് അര്‍ത്ഥം. ഞങ്ങളെ സംബന്ധിച്ച് ഇത് അതിലും മുകളിലാണെന്നാണ് ഗൗരിയുടെ വാക്കുകള്‍ . ഷാരൂഖ് ഖാന്‍ പങ്കെടുത്ത ലോഞ്ച് പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു.

Latest News