ന്യൂയോര്‍ക്ക്-ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ പേ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കുന്നു. ജൂണ്‍ നാലാം തീയതി വരെ മാത്രമേ അമേരിക്കയില്‍ ഗൂഗിള്‍ പേ സേവനം ലഭ്യമാകൂ. ഇന്ത്യയിലേറെപ്പേര്‍ ഉപയോഗിക്കുന്ന ഈ ആപ്പിന് അമേരിക്കയില്‍ അത്ര പ്രചാരമില്ല. ഇതാണ് സേവനം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. ഇവിടെ ഗൂഗിള്‍ വാലറ്റാണ് കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത്.
ഗൂഗിള്‍ പേ ഉപയോക്താക്കളോട് ഗുഗിള്‍ വാലറ്റിലേക്ക് മാറാനാണ് കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ടാപ്പ്-ടു-പേയ്ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഡെബിറ്റ് ഡിജിറ്റല്‍ ഐഡികളും പൊതു ട്രാന്‍സിറ്റ് പാസുകളും വാലറ്റിന് നല്‍കാമെന്നതിനാല്‍ ഇത് കൂടുതല്‍ ഉപയോഗപ്രദമായ ബദലാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതേസമയം അമേരിക്കയില്‍ സേവനം അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ സേവനം തുടരും. ജൂണ്‍ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. ജൂണ്‍ 4ന് ശേഷവും ഗൂഗിള്‍ പേ വെബ്സൈറ്റ് വഴി നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാം. അതിനുശേഷം ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ആപ്പ് വഴി പണം അയയ്ക്കാനോ അഭ്യര്‍ത്ഥിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല.