വർക്കല - വീടിന്റെ ടെറസ്സിൽ ഇരുന്ന് മദ്യപിച്ച അയൽവാസികളായ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്.
സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൈയാങ്കളിക്കിടെ ടെറസിൽ നിന്ന് താഴെ വീണാണ് നാരായണൻ മരിച്ചതെന്ന് വർക്കല പോലീസ് പറഞ്ഞു.