കുറ്റ്യാടി - ചുരം റോഡിൽ പതിനൊന്നാം വളവ് കഴിഞ്ഞു വരുന്ന ഭാഗത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ കാർ നിർത്തിയതോടെ കാറിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർ പുറത്തിറങ്ങി. ഇതോടെയാണ് ദുരന്തം ഒഴിവായത്. കുറ്റ്യാടി ഭാഗത്തുനിന്നും ചുരം കയറിപ്പോയ കാറിനാണ് വയനാട് ഭാഗത്തേക്കുള്ള ഇറക്കത്തിൽ വച്ച് തീ പിടിച്ചത്. കാർ പൂർണമായും കത്തി നശിച്ചു. സമീപത്തെ വീട്ടിൽ നിന്നും പൈപ്പ് വഴി വെള്ളമെത്തിച്ച് തീ പൂർണ്ണമായും അണച്ചതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.