ഹൈദരാബാദ്- നഗരത്തിലുടനീളം പൊതുസ്ഥലങ്ങളില്‍ പ്രണയലീലകളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടാന്‍ ഹൈദരാബാദ് പോലീസിന്റെ ഷീ ടീംസ് രംഗത്ത്. പൊതുസ്ഥത്തെ അനുചിത പെരുമാറ്റമെന്ന് ആരോപിച്ചാണ് ഷീ പോലീസ് നടപടി ആരംഭിച്ചത്.
ഇത്തരത്തില്‍ അനുചിതമായ പെരുമാറ്റങ്ങളില്‍ ഏര്‍പ്പെട്ട 12 പേരെ വിവിധ ഐപിസി വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചതായി പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. പൊതുജനങ്ങളില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഷീ ടീം കര്‍ശന നടപടി സ്വീകരിച്ചത്. യുവതികളടക്കമുള്ള ുറ്റവാളികളെ തിരിച്ചറിയുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും വനിതാ സംഘങ്ങള്‍ ശഖരിച്ച വീഡിയോ തെളിവുകള്‍ നിര്‍ണായകമായിരുന്നു.
സെക്ഷന്‍ 70 (ബി), 290 ഐപിസി, 188 സിപി ആക്റ്റ് എന്നിവ പ്രകാരം രണ്ട് വ്യക്തികള്‍ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയെന്നും ഇവര്‍ക്ക് 1,250 രൂപ വീതം പിഴ ചുമത്തിയെന്നും പോലീസ് പറഞ്ഞു.